Skip to main content

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും, വെരിഫിക്കേഷനും 24 വരെ

 

2020-2021 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ഓഗസ്റ്റ് 24 വരെ നീട്ടി.  പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷന്‍  ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിനുശേഷം ലഭിക്കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ഡ് കോപ്പി എന്നിവ സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നും idscplusonesportsquota2020@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയച്ച് നല്‍കണം. അഡ്മിഷനായി  2018 ഏപ്രില്‍ ഒന്നു മുതല്‍  2020 മാര്‍ച്ച് 31വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പരിഗണിക്കുന്നത്.  സ്‌കൂള്‍തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ സ്‌പോര്‍ട്‌സ് അസ്സോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വറുടെ ഒപ്പ് നിര്‍ബന്ധമാണ്.  സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി ആഗസ്റ്റ് 24 . വിവരങ്ങള്‍ക്ക് 8547575248.

date