Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

 

കൊച്ചി: ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ കേരള തീരത്ത് അടുത്ത 48 മണിക്കൂറിനുളളില്‍ 40 കി.മീ മുതല്‍ 60 കി.മീ വരെ വേഗതയുളള ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ വരുന്ന 48 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കും. ഫോണ്‍ 0484-2502768, 9496007037, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് 9446091185.

date