Skip to main content

എറണാകുളം അറിയിപ്പുകള്‍

സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍

മഹാരാജാസ് കോളേജ് സന്ദര്‍ശിക്കും

കൊച്ചി: സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഓട്ടോണമസ് കോളേജ് ആയ എറണാകുളം മഹാരാജാസ് കോളേജില്‍ ഓട്ടോണമസ് ആയ ശേഷമുളള കോളേജിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കുന്നതിനും, വിവരങ്ങള്‍ ശേഖരിക്കുന്നതിനും സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മാര്‍ച്ച് 15-ന് രാവിലെ 10.30 ന് കോളേജ് സന്ദര്‍ശിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

എം.ബി.എ അഡ്മിഷന്‍ 

 

കൊച്ചി: കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ പുന്നപ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) യില്‍ 2018 - 2020  ബാച്ചിലേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം. ബി. എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ അവസരമുണ്ട്.  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍, അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍, അതോടൊപ്പം കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവര്‍ക്കും,  ജൂണിലെ കെമാറ്റ് എഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.  അപേക്ഷാ ഫോമുകള്‍ക്ക് കോളേജുമായി ബന്ധപ്പെടുക.  വിലാസം - ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9995092285.

 

ബാലനീതി നിയമം: സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണം

കൊച്ചി: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബാലനീതി നിയമം 2015 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന്  ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

 

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 15-ന്

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 15-ന് ആലുവ ഗവ:ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11-ന് നടക്കും. എറണാകുളം ജില്ലയില്‍ നിന്നുള്ള പരാതികള്‍ പരിഗണിക്കും.

 

സിവില്‍ സര്‍വീസ് അക്കാദമി:

അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും

കൊച്ചി: കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി മുവാറ്റുപുഴ സബ്   സെന്ററില്‍ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ടാലെന്റ് ഡെവലപ്‌മെന്റ്  പ്രോഗ്രാമും, (Talent Development Program) പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്‌സും (Foundation Course)  ഉണ്ടാകും. മെയ് നാലിന് അവസാനിക്കുന്ന രണ്ടു പ്രോഗ്രാമുകളിലും ആഴ്ചയില്‍ അഞ്ച് ദിവസം (തിങ്കള്‍ മുതല്‍ വെള്ളി വരെ, മൂന്ന് മണിക്കൂര്‍) ക്ലാസ് ഉണ്ടായിരിക്കും.   ഫീസ് 1180 രൂപ. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നമ്പര്‍ 8281098873. ആപ്ലിക്കേഷന്‍ ഫോമും ഫീസ് അടക്കുന്നതിനുള്ള  ചലാന്‍  ഫോമും  ലഭിക്കുന്ന  സൈറ്റ് www.ccek.org.  രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന അപ്ലിക്കേഷന്‍ ഐ.ഡി  ഉപയോഗിച്ച് എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഫീസ് അടക്കുക. പൂരിപ്പിച്ച അപ്ലിക്കേഷന്‍ ഫോമും ചലാന്‍ പകര്‍പ്പുമായി  മാര്‍ച്ച്  19 മുതല്‍ 22 വരെയുള്ള തീയതികളില്‍ മുവാറ്റുപുഴ സബ്‌സെന്ററില്‍ ഹാജരായി അഡ്മിഷന്‍ പൂര്‍ത്തിയാക്കാം.

സി-ഡിറ്റില്‍ ഐ.ടി. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നടത്തുന്ന ഐ.ടി കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത പി.ജി. ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളോടൊപ്പം ംജാവ, ഡോട് നെറ്റ്, പിഎച്ച്പി പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളും നടത്തുന്നു.

അഞ്ച് മുതല്‍ 12-ാം ക്ലാസ്സ്‌വരെയുള്ള കുട്ടികള്‍ക്കായുള്ള വെക്കേഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ഏറ്റവും അടുത്തുള്ള സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടുക. www.tet.cdit.org  ഫോണ്‍  : 04712321360/ 2321310

 

കര്‍ഷകര്‍ക്ക് പഠനയാത്ര

കൊച്ചി: ദല്‍ഹിയില്‍ മാര്‍ച്ച് 16 മുതല്‍ 18 വരെ നടക്കുന്ന കൃഷി ഉന്നതി മേളയിലേക്ക് പഠനയാത്ര നടത്താന്‍ കര്‍ഷകര്‍ക്ക് അവസരം. ഭാരതീയ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന്റെ പ്യൂസ കാമ്പസിലാണ് മേള. കൊച്ചി നഗരസഭാ പരിധിയില്‍ താമസിക്കുന്നവരും ഇതുവരെ സര്‍ക്കാര്‍ ധനസഹായത്തോടെ പഠനയാത്ര ചെയ്യാത്തവരുമായ കര്‍ഷകര്‍, പേര്, വിലാസം, ഇ-മെയില്‍, അധാര്‍ നമ്പര്‍ എന്നിവ സഹിതം മാര്‍ച്ച് 14 ബുധനാഴ്ച രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ റിപ്പോര്‍ട്ടു ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസറുമായി ബന്ധപ്പെടുക. ഫോണ്‍ 9447512831

date