അസാപ് സ്കിൽ പാർക്കിന്റെ വിദേശ ഭാഷ ഓൺലൈൻ കോഴ്സിൽ ചേരുവാനുള്ള അവസാന തീയതി ഓഗസ്ററ് 21ന്
ആലപ്പുുഴ: ജാപ്പനീസ്, ഫ്രഞ്ച്, ജർമൻ ഭാഷകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂർ ഒരുക്കുന്ന കോഴ്സുകളിൽ ചേരുവാനുള്ള അവസാന തീയതി ഓഗസ്ററ് 21ന്. അലുമ്നി സൊസൈറ്റി ഓഫ് അയോട്സ് (ജാപ്പനീസ്), ഗോ-ഥെ സെൻട്രം(ജർമൻ),അലയൻസ് ഫ്രാൻകെയ്സ് (ഫ്രഞ്ച്) എന്നി പ്രമുഖ രാജ്യാന്തര സ്ഥാപനങ്ങൾ പരിശീലനം നൽകുന്ന കോഴ്സുകൾ മിതമായ ഫീസ് നിരക്കിലാണ് നൽകി വരുന്നത്.ദിവസേനയോ വാരാന്ത്യങ്ങളിലായോ ക്ലാസുകൾ നടക്കുന്ന കോഴ്സിൽ ചേരുവാനുള്ള അടിസ്ഥാന യോഗ്യത പതിനഞ്ചു വയസ്സാണ്. കോഴ്സിൽ ഉടനടി ചേരുവാൻ https://skillparkkerala.in/ എന്ന ലിങ്കിലൂടെയോ www.asapkerala.gov.in എന്ന അസാപ് വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക് 9747060576 or 9495999613/627 എന്ന നമ്പറുകളിൽ ബന്ധപെടുക. ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ജില്ലക്കാർക്ക് പ്രസ്തുത കേന്ദ്രത്തിന്റെ ഓൺലൈൻ കോഴ്സിൽ ചേരാനാണ് അവസരം.
- Log in to post comments