Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, അഞ്ച് എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 21 മുതല്‍ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഓഗസ്ത് 20 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചത്.

date