Post Category
സൗജന്യ ധനസഹായം
സ്വകാര്യ മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്നതും നിലവില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ സ്‌കാറ്റേഡ് വര്‍ക്കേഴ്‌സ്, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് കോവിഡ്-19ന്റെ ഭാഗമായി 1000 രൂപ സൗജന്യ ധനസഹായം അനുവദിക്കും. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ എത്തിക്കണം. അപേക്ഷാഫോറം kmtwwfb.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0468 2320158, 9188519853.
date
- Log in to post comments