അതിജീവന പാതയിലൂടെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍
കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിലും പ്രകൃതിദുരന്തത്തിലും കൃഷി നാശം സംഭവിച്ച സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തോടെ അതിജീവനത്തിന്റെ വഴികള്‍ തുറക്കുന്നു. ധനസഹായമായി ലഭിച്ച 20,000 രൂപ ഉപയോഗിച്ച് കൂടുതല്‍ കൃഷി സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് റാഡിഷ്, അമരപ്പയര്‍, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നു. ഇതിനോടനുബന്ധിച്ച് മല്ലപ്പുഴശേരി പഞ്ചായത്തിലെ കൃഷിസ്ഥലത്ത് വീണാ ജോര്‍ജ് എംഎല്‍എ വിത്ത് പാകി സംഘകൃഷി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, വാര്‍ഡ് അംഗം എബ്രഹാം ശാമുവേല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.വി.ബിന്ദു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്.സലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹാന ബീഗം, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ്, സൂര്യ കൃഷ്ണന്‍ധ നന്മ ജെ.എല്‍.ജി ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments