Skip to main content

കോവിഡ്  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍

 

വടശേരിക്കര ഗ്രാമപഞ്ചായത്ത്  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രീഅയ്യപ്പാ മെഡിക്കല്‍ കോളജ് കെട്ടിടത്തിലാണ് 100 കിടക്കകളോടുകൂടിയ സെന്റര്‍ ക്രമീകരിച്ചിട്ടുള്ളത്. വടശേരിക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. സെന്ററില്‍ ആവശ്യമായ പാരാമെഡിക്കല്‍ സ്റ്റാഫിനെ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രഡിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ്് റീന ജയിംസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ അജേഷ് മണപ്പാട്ട്,  സാലി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  ഷാജി ബോണ്‍സ്ലെ, പഞ്ചായത്ത് സെക്രട്ടറി എസ്. ജ്യോതി, വാര്‍ഡ് മെമ്പര്‍മാര്‍, എസ്.എ മെഡിക്കല്‍ ട്രസ്റ്റ്  ചെയര്‍മാന്‍ എബ്രഹാം കലമണ്ണില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date