Post Category
ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണം: വിവരം ശേഖരിക്കുന്നു
ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്കിലെ വളപട്ടണം വില്ലേജിലെ ഭൂമി ഉടമസ്ഥത സംബന്ധിച്ച സമഗ്ര വിവരശേഖരണ പരിപാടി 16, 17 തീയതികളില്‍ നടക്കും. ഭൂമി ഉടമസ്ഥരുടെ വിശദ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ വിവിധ കേന്ദ്രത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ പരിശോധന നടത്തി സ്വീകരിക്കും. ഫോറങ്ങള്‍ വില്ലേജ് ഓഫീസ്, കുടുംബശ്രീ യൂണിറ്റുകള്‍, വില്ലേജ് പരിധിയിലെ അംഗന്‍വാടികള്‍, വാര്‍ഡ് അംഗങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സല്‍ ആധാരം, 2017-18 ലെ ഭൂനികുതി രശീതി, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരിശോധന വേളയില്‍ ഹാജരാക്കേണ്ടതാണ്.
പി എന്‍ സി/500/2018
date
- Log in to post comments