Skip to main content

സപ്ലൈകോ ഓണം ഫെയർ 2020 ജില്ലയിൽ ആരംഭിച്ചു

സപ്ലൈകോ ഓണം ഫെയർ 2020 ജില്ലയിൽ ആരംഭിച്ചു. തെക്കേഗോപുരനടയിൽ ഗവ. ചീഫ് വിപ്പ് കെ രാജൻ ആദ്യ വിൽപ്പന നടത്തി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. 30 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് ഓണം ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഹോർട്ടികോർപ്പിന്റെ പച്ചക്കറികളും വിൽപ്പനയ്ക്കുണ്ട്. ഒരു കിലോ ചെറുപയർ-74, ഉഴുന്ന്-66, കടല-43, വൻപയർ-45, പരിപ്പ്-65, മുളക്-75, മല്ലി-76, പഞ്ചസാര-22, ജയഅരി-25, കുറവ അരി-25, പച്ചരി-23, മട്ടയരി-24, ശബരി വെളിച്ചെണ്ണ (അരകിലോ)-46 എന്ന നിരക്കിൽ ഓണം ഫെയറിൽ ലഭിക്കും.
മേയർ അജിത ജയരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപ്പറേഷൻ കൗൺസിലർ എം എസ് സമ്പൂർണ്ണ, അഡ്വ സുമേഷ് എന്നിവർ പങ്കെടുത്തു.

date