Post Category
ഓണാഘോഷം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണാഘോഷങ്ങൾക്ക് ജില്ലാതലത്തിൽ ഏർപ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങളിൽ നിന്ന് കച്ചവടസ്ഥാപനങ്ങളുടെ മാധ്യമപരസ്യങ്ങൾ ഒഴിവാക്കിയതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. കച്ചവടസ്ഥാപനങ്ങൾ ഓണാഘോഷത്തോടനുബന്ധിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് തടസ്സമില്ല. കച്ചവടസ്ഥാപനങ്ങളിൽ ആൾകൂട്ടം ഒഴിവാക്കുകയും സാമൂഹ്യഅകലം പാലിക്കുകയും വേണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തുന്ന പൂക്കളുടെ കച്ചവടം ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
date
- Log in to post comments