Post Category
ഓണാഘോഷം: പരിശോധനയ്ക്ക് സ്‌ക്വാഡുകള്‍
ഓണാഘോഷവുമായി ബന്ധപ്പെട്ട് കച്ചവട സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഉറപ്പുവരുത്താനും ജില്ലാകലക്ടര്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചു. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് വകുപ്പുദ്യോഗസ്ഥരും അടങ്ങുന്ന സ്‌ക്വാഡ് എല്ലാ പഞ്ചായത്തുകളിലും പരിശോധന നടത്തും. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കും ആളുകള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. എല്ലാ നാട്ടുകാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം ഓണച്ചന്തകളിലും മറ്റും പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments