Skip to main content

കൊവിഡ്: ജില്ലയില്‍ 31 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 31 പേര്‍ കൂടി ഇന്ന് (ആഗസ്ത് 15) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1492 ആയി. 10 പേര്‍ കൊവിഡ് ബാധിച്ചും ആറ് പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 471 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
രാമന്തളി സ്വദേശികളായ അഞ്ച് വയസ്സ് കാരി, 54 കാരി, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശികളായ 24 കാരന്‍, 27 കാരന്‍, അയ്യന്‍കുന്ന് സ്വദേശി 29 കാരന്‍, കുറ്റിയാട്ടൂര്‍ സ്വദേശി 49 കാരന്‍, ഇരിട്ടി സ്വദേശി 42 കാരന്‍, ആന്തൂര്‍ സ്വദേശി 33 കാരി എന്നിവര്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നാണ് രോഗമുക്തി നേടിയത്.
കൂത്തുപറമ്പ് സ്വദേശി 50 കാരന്‍, ചെറുകുന്ന് സ്വദേശി 61 കാരന്‍, പിണറായി സ്വദേശികളായ രണ്ട് വയസ്സ് കാരി, 54 കാരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശികളായ 42 കാരന്‍, 47 കാരി, കൊട്ടിയൂര്‍ സ്വദേശി 28 കാരന്‍, കുന്നോത്തുപറമ്പ സ്വദേശി 49 കാരന്‍ എന്നിവര്‍
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും മാട്ടൂല്‍ സ്വദേശികളായ 68 കാരന്‍, 26 കാരന്‍, ആറ് വയസ്സുകാരന്‍, 35 കാരി, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 54 കാരന്‍ എന്നിവര്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നും രോഗമുക്തി നേടി.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശികളായ 44 കാരന്‍, 63 കാരന്‍, ചെറുതാഴം സ്വദേശി 19 കാരി, ചിറക്കല്‍ സ്വദേശി 50 കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 40 കാരന്‍, കൂത്തുപറമ്പ സ്വദേശി 24 കാരന്‍, പാനൂര്‍ സ്വദേശി 35 കാരി, പടിയൂര്‍ സ്വദേശി 56 കാരന്‍, ഹോം ഐസൊലേഷനിലായിരുന്ന ചെറുതാഴം സ്വദേശികളായ 34 കാരന്‍, 34 കാരി എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവര്‍

date