കൊവിഡ്: ജില്ലയില്‍ 75 പേര്‍ കൂടി രോഗമുക്തി നേടി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 75 പേര്‍ കൂടി ഇന്നലെ (ആഗസ്ത് 14) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1461 ആയി.
തലശ്ശേരി സ്വദേശികളായ ഒമ്പതുവയസ്സുകാരന്‍, 31കാരന്‍, രണ്ടുവയസ്സുകാരി, 25കാരി, മൂന്നു വയസ്സുകാരി, നാലുവയസ്സുകാരന്‍, രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, 24കാരി, കോടിയേരി സ്വദേശി 32കാരി, പാനൂര്‍ സ്വദേശികളായ 39കാരി, 15കാരന്‍, ഏഴുവയസുകാരന്‍, കതിരൂര്‍ സ്വദേശി 54കാരി, കുന്നോത്ത്പറമ്പ് സ്വദേശി 41കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശികളായ 22കാരി, 52കാരന്‍ എന്നിവര്‍ പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നാണ് രോഗമുക്തി നേടിയത്.
ആരോഗ്യപ്രവര്‍ത്തകരായ 42കാരി, 25കാരി കൂത്തുപറമ്പ് സ്വദേശികളായ 37കാരന്‍, 59കാരി, എരമം-കുറ്റൂര്‍ സ്വദേശി 49കാരന്‍, ചെറുതാഴം സ്വദേശി 38കാരി, പരിയാരം സ്വദേശി 47കാരി, മൊകേരി സ്വദേശി 48കാരന്‍, പാപ്പിനിശ്ശേരി സ്വദേശി 70കാരന്‍, കേളകം സ്വദേശി 36കാരി എന്നിവര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി.
കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് കൂത്തുപറമ്പ് സ്വദേശികളായ 49കാരി, എട്ടു വയസ്സുകാരന്‍, ചെറുകുന്ന് സ്വദേശി 35കാരന്‍, കൊട്ടിയൂര്‍ സ്വദേശി 26കാരന്‍, ചെങ്ങളായി സ്വദേശി 31കാരന്‍, മാലൂര്‍ സ്വദേശി 32കാരന്‍, ഏഴോം സ്വദേശി 25കാരന്‍, മാടായി സ്വദേശി 52കാരന്‍, പാനൂര്‍ സ്വദേശി 39കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 21കാരന്‍, ചെറുതാഴം സ്വദേശി 28കാരന്‍, മാട്ടൂല്‍ സ്വദേശി 32കാരന്‍, മൊറാഴ സ്വദേശി 23കാരന്‍, തളിപ്പറമ്പ് സ്വദേശി 53കാരന്‍, ചപ്പാരപ്പടവ് സ്വദേശി 30കാരന്‍, ഇരിട്ടി സ്വദേശി 32കാരന്‍ എന്നിവര്‍ രോഗമുക്തി നേടി.
കോളയാട് സ്വദേശി അഞ്ചുവയസ്സുകാരന്‍, മാടായി സ്വദേശി അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞ്, 45 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്, പിണറായി സ്വദേശി ഒമ്പതുവയസ്സുകാരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 44കാരന്‍, മുണ്ടേരി സ്വദേശി 30കാരന്‍, തലശ്ശേരി സ്വദേശി 34കാരന്‍, കുന്നോത്തുപറമ്പ് സ്വദേശികളായ 37കാരി, 10 വയസ്സുകാരി എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് രോഗമുക്തരായത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശികളായ 33കാരന്‍, 52കാരന്‍, ചെമ്പിലോട് സ്വദേശി 30കാരന്‍, കൂത്തുപറമ്പ് സ്വദേശി 48കാരന്‍, മാങ്ങാട്ടിടം സ്വദേശി 42കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 43കാരി, മുഴപ്പിലങ്ങാട് സ്വദേശി 42കാരന്‍, പാട്യം സ്വദേശി 44 കാരന്‍ കോടിയേരി സ്വദേശി 50കാരന്‍, കതിരൂര്‍ സ്വദേശികളായ 75കാരന്‍, 56കാരന്‍, 62കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 38കാരി, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ശ്രീകണ്ഠാപുരം സ്വദേശി 29കാരന്‍, അഴീക്കോട് സ്വദേശി 42കാരന്‍, പന്ന്യന്നൂര്‍ സ്വദേശി 30കാരന്‍, കുന്നോത്ത്പറമ്പ് സ്വദേശി 55കാരന്‍, മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന് ഡി എസ് സി ഉദ്യോഗസ്ഥര്‍, സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കടന്നപ്പള്ളി-പാണപ്പുഴ സ്വദേശി 36കാരി, മലപ്പട്ടം സ്വദേശി 23കാരന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃപ്പങ്ങോട്ടൂര്‍ സ്വദേശി 43കാരന്‍ എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവര്‍
- Log in to post comments