Skip to main content

ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറിയില്‍ പുതിയ കെട്ടിടവും നവീകരിച്ച ലാബും ഉദ്ഘാടനം ചെയ്തു

ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെയും ഹയര്‍ സെക്കണ്ടറി ലാബിന്റെയും ഉദ്ഘാടനം നടന്നു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ജോണ്‍ ഫര്‍ണാണ്ടസ് എംഎല്‍എ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം എല്‍ എ ആസ്തി വികസനഫണ്ടില്‍ നിന്നും 9.95 ലക്ഷം ചെലവഴിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. നവീകരിച്ച കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം എ എന്‍ ഷംസീര്‍ എം എല്‍ എയും നിര്‍വ്വഹിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ അഞ്ചു ലക്ഷം ധനസഹായം ഉപയോഗിച്ചാണ് ലാബ് നവീകരിച്ചത്.
ചടങ്ങില്‍ ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 'കൂടെയുണ്ട്' പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിത്സാലയത്തിനുള്ള 50 പി പി ഇ കിറ്റുകളും നഗരസഭ ചെയര്‍മാന്‍ സി കെ രമേശന് കൈമാറി. പരിപാടിയില്‍  പ്രിന്‍സിപ്പല്‍ ആര്‍ സരസ്വതി, പി ടി എ പ്രസിഡണ്ട് നവാസ് മേത്തര്‍,  കെ എന്‍ രാജീവ്, ഡി ബിനോയ്, ആല്‍വിന്‍ പെരേര, ഡോ. ആര്‍ ഐ പ്രശാന്ത്  തുടങ്ങിയവര്‍ പങ്കെടുത്തു

date