Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 19-08-2020

  അപേക്ഷ ക്ഷണിച്ചു
അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ആട് വളര്‍ത്തല്‍ യൂണിറ്റ് ആരംഭിക്കാന്‍ മൃഗ സംരക്ഷണ വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. അപേക്ഷാ ഫോറം അഴീക്കോട് വെറ്ററിനറി ആശുപത്രിയില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 21. ഫോണ്‍. 9447263687.

 

ക്വട്ടേഷന്‍: തീയതി നീട്ടി
അപ്പലറ്റ് അതോറിറ്റി കണ്ണൂര്‍ കാര്യാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസവാടക വ്യവസ്ഥയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തിന്  ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 24ന് 12 മണി വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് 8547616036 എന്ന നമ്പറില്‍ ബന്ധപ്പെടാം.  

സീറ്റ് ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2020-21 വര്‍ഷത്തെ ജെ ഡി സി കോഴ്‌സില്‍ എസ് സി/എസ് ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം ആഗസ്ത് 24 ന് രാവിലെ 10.30 ന് കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍. 0497 2706790, 9747541481

വാക് ഇന്‍ ഇന്റര്‍വ്യു 21ന്
സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്  ഫാമിലി പ്രമോഷന്‍ ട്രസ്റ്റ് കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്കുള്ള മെയില്‍, ഫീമെയില്‍ സ്റ്റാഫ് നഴ്‌സ്മാരുടെ കൂടിക്കാഴ്ച ആഗസ്ത് 21 ന് രാവിലെ 11 മണിക്ക് അഴീക്കോട് ചാലില്‍ വൃദ്ധസദനത്തില്‍ നടക്കും. അപേക്ഷകര്‍ അംഗീകൃത നഴ്‌സിംഗ് ബിരുദം/ജി എന്‍ എം പാസായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447750003, 04972771300

ഭാഷാ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
ഫ്രഞ്ച്, ജാപ്പനീസ്, ജര്‍മ്മന്‍ ഉള്‍പ്പെടെയുള്ള വിദേശ ഭാഷകള്‍ വീടുകളിലിരുന്ന് പഠിക്കാനും ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും അവസരം. അസാപും വിവിധ രാജ്യങ്ങളുടെ അംഗീകൃത ഏജന്‍സികളും സംയുക്തമായിട്ടാണ്  ഭാഷാ കോഴ്‌സുകള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നത്.
ജര്‍മ്മന്‍ - 5200 രൂപ, ഫ്രഞ്ച് - 5800, ജാപ്പനീസ് - 6900 എന്നിങ്ങനെയാണ് കോഴ്‌സ് ഫീസ്. 15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ആഗസ്ത് 21. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.asapkerala.gov.in/?q=node/987 വെബ്‌സൈറ്റിലോ  9495999685,  9495999641, 9495999671 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.  

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ജിമ്മിലെ ഉപകരണങ്ങള്‍ അറ്റകുറ്റപണി നടത്തുന്നതിനും പുതിയ ജിമ്മിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്ത് 27  രണ്ട് മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും.
ഫോണ്‍: 0497 2780226.

സപ്ലൈകോ ഓണം മേള 21 മുതല്‍
ഉത്സവകാലത്തെ വിലക്കയറ്റം നിയന്ത്രിച്ച് അവശ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നു. ആഗസ്ത് 21 മുതല്‍ 30 നടക്കുന്ന മേള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയൊ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറി സ്റ്റാള്‍, മറ്റ് സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെയും സ്റ്റാളുകള്‍  കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും. കണ്ണൂര്‍ പോലീസ് മൈതാനത്തിനു സമീപത്തെ ജൂബിലി ഹാളില്‍ രാവിലെ 10 മുതല്‍ 6 വരെയാണ് മേള നടക്കുക.

ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത്
ഇരിട്ടി  താലൂക്ക് തല പരാതി പരിഹാര അദാലത്ത്  സെപ്തംബര്‍ എഴിന് ഓണ്‍ലൈനായി  നടത്തും. അപേക്ഷകള്‍ ആഗസ്റ്റ്  27ന് വൈകിട്ട്  അഞ്ച് മണിവരെ irittytalukppa@gmail.com , tah-iritty.rev@gov.in എന്നീ  ഇ മെയില്‍ വിലാസത്തില്‍  ഓണ്‍ലൈനായി  സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍ആര്‍എം കേസുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം എന്നിവ ഒഴികെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വില്ലേജിന്റെ പേര് എന്നിവ നിര്‍ബന്ധമായി അപേക്ഷയില്‍ രേഖപ്പെടുത്തണം. ഇരിട്ടി  താലൂക്ക് പരിധിയില്‍ വരുന്ന   അപേക്ഷകള്‍ മാത്രമാണ്  സ്വീകരിക്കുക.  അദാലത്തില്‍ അപേക്ഷകര്‍ക്ക് അനുവദിക്കുന്ന നിശ്ചിത സമയത്ത് പരാതികള്‍ ജില്ലാ കലക്ടര്‍ മുമ്പാകെ വീഡിയോ കോണ്‍ഫെറന്‍സ് വഴി ബോധിപ്പിക്കാം.

date