Skip to main content

വാട്ടര്‍ സ്മാര്‍ട്ട് നഗരങ്ങള്‍ വെല്ലുവിളികളും  അവസരങ്ങളും കേരളത്തില്‍ - ദേശീയ സെമിനാര്‍

കോളേജ് ഓഫ് എഞ്ചിനീയറിംഗും കേരള എഞ്ചിനീയറിംഗ് ഫെഡറേഷന്റെയും ജല അതോറിറ്റിയുടെയും മദ്രാസ് ഹൈക്കോടതിയുടേയും സഹകരണത്തോടെ വാട്ടര്‍സ്മാര്‍ട്ട് നഗരങ്ങള്‍ : വെല്ലുവിളികളും അവസരങ്ങളും കേരളത്തില്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. മാര്‍ച്ച് 19, 20 തീയതികളില്‍ തിരുവനന്തപുരം ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡനിലാണ് സെമിനാര്‍.  വാട്ടര്‍ മാനേജ്‌മെന്റില്‍ തത്പരരായ പ്രൊഫഷണലുകള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പങ്കെടുക്കാം.  രജിസ്‌ട്രേഷന്‍ സൗജന്യം.  പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ച് ആന്റ് പ്രൊഫഷണല്‍ ലീഡര്‍ഷിപ്പ് സെന്ററുമായി ബന്ധപ്പെടണം.  ഫോണ്‍ : 9495058367 (ഡോ. സുജ), 9495904577 (ഡോ. ഹേമ രാമചന്ദ്രന്‍), 773613616161 (ഓഫീസ്) ഇ-മെയില്‍ : tplc.gecbh@gmail.com വെബ്‌സൈറ്റ് : www.gecbh.ac.in

 പി.എന്‍.എക്‌സ്.925/18

date