Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 18-08-2020

കേരള മീഡിയ അക്കാദമി:  പ്രവേശന പരീക്ഷ സെപ്തംബര്‍ 19 ന്

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്  ആന്റ് അഡൈ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള  ഓണ്‍ലൈന്‍
പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന് നടക്കും.  കോഴ്‌സുകളിലേക്ക് സെപ്തംബര്‍ എട്ട് വരെ അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാര്‍ക്ക് രണ്ട് വയസ്സ് ഇളവും ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.

പൂരിപ്പിച്ച അപേക്ഷാഫോറം സെപ്തംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275, 0484 2422068.  keralamediaacademy.gov@gmail.com ബന്ധപ്പെടുക.
പി എന്‍ സി/2684/20
പ്ലസ് വണ്‍ സ്‌പോട്‌സ് ക്വാട്ട; രേഖകള്‍ സമര്‍പ്പിക്കണം
പ്ലസ് വണ്‍ സ്‌പോട്‌സ് ക്വാട്ടയില്‍ അപേക്ഷിക്കാന്‍ ബാക്കിയുള്ള കായികതാരങ്ങള്‍ ആഗസ്ത് 25ന് മുമ്പായി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിച്ചതിന്റെ കോപ്പി, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ kannurdc@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ഓണ്‍ലൈനായി അയക്കേണ്ടതാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഇതുവരെ അപേക്ഷിച്ചവരില്‍ സ്‌കോര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ 9447077474,9746454744 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ പ്രോഗ്രാം ഇംപ്‌ളിമെന്റേഷന്‍ യൂണിറ്റില്‍ വിവിധ തസ്തികകളിലേക്ക് താല്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   അക്രഡിറ്റഡ് എഞ്ചിനീയര്‍  (ബിടെക്ക് സിവില്‍, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം), സീനിയര്‍ അക്കൗണ്ടന്റ് (ബികോം ബിരുദം, സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍, പരമാവധി പ്രായം 60 വയസ്) അപേക്ഷകള്‍ piupmgsykannur@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ആഗസ്ത് 22ന് അഞ്ച്  മണിക്കവും തപാല്‍ അപേക്ഷകള്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ 27ന് വൈകിട്ട് അഞ്ച് മണിക്കവും ലഭിക്കണം.

ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല

കൊവിഡ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിയുടെ കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ.  അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കും ഐ സി യു,  ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്ന രോഗികള്‍ക്കും അതാത് സ്ഥലങ്ങളിലെ ഹെഡ് നഴ്‌സ് അനുവദിക്കുന്ന സ്‌പെഷ്യല്‍ പാസ്സ് മുഖാന്തിരം രണ്ട് പേരെ അനുവദിക്കും

date