Skip to main content

തിരുവാര്‍പ്പ് മര്‍ത്തശ്മുനി പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു

 

തിരുവാര്‍പ്പ് മര്‍ത്തശ്മുനി പള്ളിയും അനുബന്ധ കെട്ടിടങ്ങളും പരിസരവും ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജന ചുമതലപ്പെടുത്തിയ കോട്ടയം തഹസില്‍ദാര്‍ പി.ജി. രാജേന്ദ്ര ബാബുവിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം ഇന്നലെ(ഓഗസ്റ്റ് 20) പുലര്‍ച്ചെ അഞ്ചുമണിക്കാണ്  നടപടികള്‍ ആരംഭിച്ചത്.

റവന്യൂ, പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളായി. പള്ളിയിലും പള്ളിമേടയിലും പ്രധാന കവാടത്തിലും ഏറ്റെടുക്കല്‍  നടപടി സംബന്ധിച്ച നോട്ടീസ് പതിച്ചു. ആര്‍.ഡി.ഒ ജോളി ജോസഫിന്റെ സാന്നിധ്യത്തില്‍ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൂട്ടി സീല്‍ ചെയ്തു. രാവിലെ എട്ടു മണിയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

date