Skip to main content

സ്‌പോർട്‌സ് ക്ലബ്ബുകൾക്ക് ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബായി രജിസ്റ്റർ ചെയ്യാം

ജില്ലയിലെ സ്‌പോർട്‌സ് ക്ലബുകൾക്ക് നെഹ്‌റു യുവ കേന്ദ്ര ഫിറ്റ് ഇന്ത്യയിൽ രജിസ്‌ട്രേഷനു സൗകര്യം. ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ് വെബ്‌സൈറ്റായ www.fitindia.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന ക്ലബ്ബുകൾക്ക് ഓൺലൈനിൽ തന്നെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാവും. രജിസ്റ്റർ ചെയ്യുന്ന ക്ലബ്ബുകൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓൺലൈൻ ഐ ഡി ഉപയോഗിച്ച് അപ്ലോഡ് ചെയ്യണം.2021 മാർച്ച് 31 വരെ ചെയ്യുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി ക്ലബുകൾക്ക് ഗ്രേഡിംഗ് നൽകി. കൂടുതൽ വിവരങ്ങൾ അയ്യന്തോൾ ഫോസ്റ്റ് ഓഫിസിന് സമീപമുള്ള നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോഓഡിനേറ്ററുടെ ഓഫീസുമായി ബന്ധപ്പെടുക. ഇമെയിൽ വിലാസം - nykthrissur@gmail.com, ഫോൺ: 0487-2360355, 7907764873.

date