ലഹരി വിരുദ്ധ സ്‌ക്വാഡുകൾ രൂപീകരിച്ചു
ലഹരി വിമുക്തമാക്കുന്നതിനായി സ്‌ക്വാഡുകൾ രൂപീകരിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വിതരണവും നിർമ്മാണവും തടയുന്നതിനായാണ് സ്‌ക്വാഡ്. താലൂക്ക് അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് റെയ്ഡുകൾ നടത്തുന്നതിനാണ് സംയുക്ത സ്‌ക്വാഡുകളെന്ന് ജില്ല കളക്ടർ അറിയിച്ചു. താലൂക്ക്, സ്‌ക്വാഡ് അംഗങ്ങൾ യഥാക്രമത്തിൽ.
തൃശൂർ താലൂക്ക്-തഹസിൽദാർ, കമേഴ്‌സ്യൽ ടാക്‌സ് ഓഫീസർമാർ 1, 2, 3 സർക്കിളുകൾ, പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, എസ്‌ഐ, ടൗൺ ഈസ്റ്റ്, തൃശൂർ ടൗൺ വെസ്റ്റ്, ഒല്ലൂർ, തൃശൂർ, ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്, തൃശൂർ. മുകുന്ദപുരം താലൂക്ക്-തഹസിൽദാർ, കമേഴ്‌സ്യൽ ടാക്‌സ് ഓഫീസർമാർ, ചാലക്കുടി, ഇരിങ്ങാലക്കുട, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, പരിയാരം, വെള്ളിക്കുളങ്ങര, പാലപ്പിള്ളി, വാഴച്ചാൽ, കൊല്ലത്തിരുമേട്, ഷോളയാർ, എസ്‌ഐ, ഇരിങ്ങാലക്കുട, പുതുക്കാട്, ചേർപ്പ്, ചാലക്കുടി, സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്, ഇരിങ്ങാലക്കുട. തലപ്പിളളി താലൂക്ക്-തഹസിൽദാർ, വടക്കാഞ്ചേരി കമേഴ്‌സൽ ടാക്‌സ് ഓഫീസർ, മച്ചാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, വടക്കാഞ്ചേരി, ചേലക്കര സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്, വടക്കാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്. കുന്ദംകുളം താലൂക്ക്-തഹസിൽദാർ, കുന്ദംകുളം കമേഴ്‌സ്ൽ ടാക്‌സ് ഓഫീസർ, കുന്ദംകുളം ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, കുന്ദംകുളം സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്, വടക്കാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്. ചാവക്കാട് താലൂക്ക്-തഹസിൽദാർ, ചാവക്കാട് കമേഴ്‌സ്യൽ ടാക്‌സ് ഓഫീസർ, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, ഗുരുവായൂർ, ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്, വാടാനപ്പിള്ളി സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്. കൊടുങ്ങല്ലൂർ- തഹസിൽദാർ, കൊടുങ്ങല്ലൂർ കമേഴ്‌സ്യൽ ടാക്‌സ് ഓഫീസർ, മാള, വലപ്പാട്, കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്, കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്.
- Log in to post comments