Post Category
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
വനിതാ വാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സ്ത്രീകള്‍ക്കായി സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍, തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ കണ്ടുപിടിക്കുന്നതിനുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് (മാര്‍ച്ച് 14) രാവിലെ എട്ട് മുതല്‍ രണ്ട് വരെ പെരിന്തല്‍മണ്ണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിലാണ് ക്യാമ്പ് നടത്തുക. ഐ.എം.എ പെരിന്തല്‍മണ്ണ, മൗലാന ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ, ഐ.എം.എ വനിതാ വിംഗ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ 12 ഓളം വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. ക്യാമ്പില്‍ സ്ത്രീകള്‍ക്കായി മാമോഗ്രാഫി, പാപ്‌സ്മിയര്‍ ടെസ്റ്റുകള്‍ സൗജന്യമായി ചെയ്തു കൊടുക്കും. ഐ.എം.എ പ്രസിഡന്റ് ഡോ: കെ.എം.സീതി, ഡോ: കൊച്ചു.എസ്.മണി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
date
- Log in to post comments