Skip to main content

ലഹരി വിരുദ്ധ വെബിനാർ നാളെ ( 26-08)

കൊച്ചി: വിമുക്തി മിഷനും വനിതാ ശിശുവികസന വകുപ്പും രക്ഷകർത്താക്കൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല വെബിനാർ നാളെ ( 26 / 08  / 2020) നടക്കും. വൈകിട്ട് 6.30 മുതൽ 8 മണിവരെ  " കുട്ടികളിലെ ലഹരി വിധേയത്വം എങ്ങനെ കണ്ടെത്താം, എങ്ങനെ പരിഹരിക്കാം " എന്ന വിഷയത്തിലാണ്   ബോധവൽക്കരണ വെബ്ബിനാർ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ  എസ്. ആനന്ദകൃഷ്ണൻ ഐ. പി. എസ്.  ആമുഖ പ്രഭാഷണം നടത്തും. തിരുവനതപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ കൺസൾറ്റൻറ് സൈക്യാട്രിസ്റ്റ്   ഡോ. മോഹൻ റോയ് വെബിനാറിൽ വിഷയാവതരണം നടത്തും.  വെബ്ബിനറിൽ സംവദിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി 8943592833  എന്ന നമ്പറിൽ ബന്ധപ്പെടാം.  കൂടാതെ പ്രസ്തുത ക്ലാസ്സിന്റെ ലൈവ് സ്ട്രീമിംഗ് https://www.facebook.com/vimukthikerala/  എന്ന  വിമുക്തി മിഷൻെറ ഫേസ്ബുക്ക് പേജിലും എക്‌സൈസ്  വകുപ്പിന്റെ https://www.youtube.com/channel/UCM8hXrWsSvzmqDTMSty1OhQ എന്ന  യൂട്യൂബ് ചാനലിലും ലഭ്യമാണ്. ലൈവ് സ്ട്രീമിംഗിൽ    പങ്കെടുക്കുന്ന രക്ഷകർത്താക്കളുടെ സംശയങ്ങൾ  കമെന്റ് ബോക്സിൽ രേഖപ്പെടുത്തുകയും തിരഞ്ഞെടുക്കുന്ന    ചോദ്യങ്ങൾക്കുള്ള  മറുപടി നൽകുന്നതുമാണ് . വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വെബിനാർ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

date