വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്ക്ക് നഴ്സിംഗ് പ്രവേശനം
ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജനറല്‍ നഴ്സിങ് സ്കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് & മിഡ് വൈഫറി കോഴ്സ് പ്രവേശനത്തിന് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശുപാര്‍ശക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പു ഡയറക്ടറുടെ വെബ് സൈറ്റില്‍(www.dhs.kerala.gov.in) ലഭ്യമാണ്. അപേക്ഷയുടെ പകര്‍പ്പും, എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ് 2 മാര്‍ക്ക് ലിസ്റ്റ്, ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ജില്ലാ സൈനികക്ഷേമ ആഫീസില്‍ നിന്നും ലഭിച്ച ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ഡയറക്ടര്‍, സൈനികക്ഷേമ വകുപ്പ്, വികാസ് ഭവന്, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 27 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ലഭിക്കും വിധം അയക്കേണ്ടതാണ്. ഒറിജിനല്‍ അപേക്ഷയും പ്രോസ്പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റികളും ബന്ധപ്പെട്ട നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പാളിന് നേരിട്ട് അയയ്ക്കണം.
- Log in to post comments