Skip to main content

നിക്ക് ഉട്ട് ഇന്ന് കോട്ടയത്ത് 

 

ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ട് ഇന്ന് (മാര്‍ച്ച് 14) കോട്ടയം സന്ദര്‍ശിക്കും. രാവിലെ ഏഴിന് കോട്ടയം ചെറിയ പള്ളിയില്‍ എത്തുന്ന നിക്ക് ഉട്ട് കോട്ടയത്തിന്റെ എഴുത്തുകാരി കെ. ആര്‍ മീരയുമായി കൂടിക്കാഴ്ച നടത്തും. ചെറിയ പള്ളിയുടെ ചരിത്രപരവും സാംസ്‌ക്കാരികവുമായ പ്രാധാന്യം കെ. ആര്‍ മീര വിശദീകരിക്കും. തുടര്‍ന്ന് ഡിസി ബുക്‌സില്‍ എത്തുന്ന ഇരുവരെയും രവി ഡിസി സ്വീകരിക്കും. പ്രഭാത ഭക്ഷണത്തിനു ശേഷം 10.30 ന് മലയാള മനോരമ സന്ദര്‍ശിക്കും. തുടര്‍ന്ന് 2.30ന് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരെ കാണും. 

മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്ര മേളയില്‍ അതിഥിയായാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് അദ്ദേഹം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വിയറ്റ്‌നാം യുദ്ധകാലത്ത് യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കില്‍ നിന്ന് ലോകത്തിനു മുമ്പില്‍ തുറന്ന് കാട്ടിയതോടെയാണ് നിക്ക് ഉട്ട് ലോകത്തിനു മുമ്പില്‍ സമാധാനത്തിന്റെ പ്രചാരകനായത്. ദ അസോസിയേറ്റഡ് പ്രസിനു വേണ്ടിയെടുത്ത വാര്‍ ഓഫ് ടെറര്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന് 1973 ല്‍ പുലിറ്റ്‌സ്യര്‍ പ്രൈസ് നേടിക്കൊടുത്തത്. 

                                                   (കെ.ഐ.ഒ.പി.ആര്‍-513/18)         

date