കോളാട് പാലം: പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും
ധര്‍മ്മടം മണ്ഡലത്തിലെ പിണറായി - ധര്‍മ്മടം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന കോളാട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോളാട് ജൂനിയര്‍ ബേസിക്ക് എല്‍ പി സ്‌കൂളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. 13.80 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്.
മൂന്നര മീറ്റര്‍ വീതിയുള്ള പാലമാണ് പ്രദേശത്ത് നിലവിലുള്ളത്. യാത്ര ദുഷ്‌കരമായതിനാല്‍ ഒരു ബസ് മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇത് പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ബസ് സര്‍വീസുകളും യാത്രാ സൗകര്യങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. കൂടാതെ അണ്ടല്ലൂര്‍ കാവിലേക്കുള്ള യാത്രയും എളുപ്പമാകും. രണ്ട് വരി പാതയിലാണ് പാലം നിര്‍മ്മിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
- Log in to post comments