Skip to main content

ക്ഷീര കര്‍ഷക ക്ഷേമനിധി: 9.10 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കി

ജില്ലയിലെ ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ ക്ഷീര കര്‍ഷകര്‍ക്ക് 2017- 18 സാമ്പത്തിക വര്‍ഷം വിവിധ ക്ഷേമപദ്ധതികളിലായി 9,10,549 (ഒന്‍പതു ലക്ഷത്തി പതിനായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തി ഒന്‍പത് രൂപ മാത്രം) രൂപ വിതരണം ചെയ്തതായി ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 3,114 ക്ഷേമനിധി അംഗങ്ങള്‍ക്ക് പ്രതിമാസം 1,100 രൂപ വീതം പെന്‍ഷനും 226 ക്ഷേമനിധി അംഗങ്ങള്‍ക്ക് 150 രൂപ വീതം കുടുംബ പെന്‍ഷനും നല്‍കി വരുന്നുണ്ട്. ജില്ലയിലാകെ 47 അംഗങ്ങള്‍ക്ക് പെണ്‍മക്കളുടെ വിവാഹ ധനസഹായമായി 2,19,000 രൂപ അനുവദിച്ചു. 43 കര്‍ഷകര്‍ക്ക് മരണാനന്തര ധന സഹായ ഇനത്തില്‍ 1,25,000 രൂപയും മൂന്ന് അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ ധന സഹായമായി 4,000 രൂപയും നല്‍കി. ക്ഷീര സുരക്ഷ ചികിത്സാ ധനസഹായ ഇനത്തില്‍ ആകെ 5,57,549 രൂപ ക്ഷേമനിധിയില്‍ നിന്നും 35 കര്‍ഷകര്‍ക്കായി അനുവദിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട കടുത്തുരുത്തി ബ്ലോക്കിലെ ആലീസ് സേവ്യറിന് 5,000 രൂപ അവാര്‍ഡിനത്തിലും നല്‍കിയതായി ക്ഷീരകര്‍ഷക ക്ഷേമനിധി ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. (കെ.ഐ.ഒ.പി.ആര്‍-519/18)

date