Post Category
11 കെ വി ലൈന്‍ തകരാര്‍ പരിഹാരം ആദ്യം
കാലവര്‍ഷക്കെടുതിയുടെ ഭാഗമായ ഉണ്ടാകുന്ന വൈദ്യുത തകരാറുകളില്‍ 11 കെ വി ലൈനുകളുടെ കേടുപാടുകള്‍ തീര്‍ത്തതിന് ശേഷമാകും ഉപഭോക്താക്കളുടെ വീടുകളില്‍ ഉണ്ടാകുന്ന പരാതികള്‍ പരിഗണിക്കുകയെന്ന് കെ എസ് ഇ ബി അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമ്പോള്‍ മഴയും കാറ്റും ശക്തമായി വൈദ്യുത വിതരണം വ്യാപകമായി തടസപെടുന്നുണ്ട്. അപകട സാധ്യതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ പ്രത്യേക എമര്‍ജന്‍സി നമ്പറായ 9496010101 ലോ അറിയിക്കാം.
(പി.ആര്‍.കെ നമ്പര്‍ 2311/2020)
date
- Log in to post comments