Post Category
എം.എല്‍.എ. ഫണ്ടില്‍ നിന്നു തുക അനുവദിച്ചു
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കുട്ടികള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊതു പഠന കേന്ദ്രങ്ങളില്‍ കെ.എസ്.എഫ്.ഇ.യുടെ സഹകരണത്തോടെ ടെലിവിഷന്‍ വാങ്ങുന്ന പദ്ധതിക്ക് സബ്സിഡി ഇനത്തില്‍ 2,75,225 രൂപ എം.എല്‍.എ. എസ്.ഡി.എഫ്.ല്‍ ഉള്‍പ്പെടുത്തി അനുവദിച്ചു. ഇതിനായി കല്‍പ്പറ്റ നഗരസഭ, മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ, മുട്ടില്‍ എന്നീ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 101 ടെലിവിഷനുകള്‍ വാങ്ങുന്നതിനാണ് ഭരണാനുമതി നല്‍കിയത്. ടെലിവിഷനുകളുടെ ആകെ ചെലവ് 11,00,900 രൂപയാണ്. ഇതില്‍ 25 ശതമാനമാണ് എം.എല്‍.എ ഫണ്ട് വിഹിതം.
date
- Log in to post comments