Skip to main content

കെഎൽഎഫ്, കെഎസ്ഇ മൂന്ന് ഷിഫ്റ്റുകൾ പ്രവർത്തിക്കാം

ഇരിങ്ങാലക്കുട കെഎസ്ഇ, കെഎൽഎഫ് എന്നീ സ്ഥാപനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മൂന്ന് ഷിഫ്റ്റുകളായി പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. ഓരോ ഷിഫ്റ്റിനു ശേഷവും കമ്പനിയും പരിസരവും അണുവിമുക്തമാക്കണം. ഓരോ ഷിഫ്റ്റിലേയും ജീവനക്കാർ തമ്മിൽ സമ്പർക്കമുണ്ടാകാതിരിക്കുന്നതിന് നടപടി സ്വീകരിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ജീവനക്കാരുമായി അടുത്ത് ഇടപഴകരുത്. ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ആരോഗ്യവകുപ്പ്, നഗരസഭ, പോലീസ് വകുപ്പുകളുടെ പരിശോധനയും ഉണ്ടാകാവും. നിർദ്ദേശങ്ങൾ ലംഘിച്ചാൽ പ്രവർത്തനാനുമതി പിൻവലിക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ ഉത്തരവിൽ വ്യക്തമാക്കി.

date