Skip to main content

തൊഴിലുറപ്പുകാർക്ക് ഉത്സവ ബത്ത

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2020 മാർച്ച് 31നകം 100 ദിവസം തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ മുഴുവൻ കുടുംബത്തിനും ആയിരം രൂപ ഓണം പ്രത്യേക ഉത്സവ ബത്തയായി നൽകും. ബ്ലോക്ക് പരിധിയിൽ 3559 കുടുംബങ്ങളാണ് 100 ദിവസം പൂർത്തിയാക്കിയത്. 150 ദിവസം പൂർത്തിയാക്കിയ 17 കുടുംബങ്ങളുണ്ട്. ലക്ഷ്യം വെച്ചതിനെക്കൾ 181.19 ശതമാനമാണ് കൈവരിക്കാൻ കഴിഞ്ഞത്. ചേലക്കര 613, കൊണ്ടാഴി 625, പാഞ്ഞാൾ 445, പഴയന്നൂർ 1208, തിരുവില്വാമല 429, വള്ളത്തോൾനഗർ 239 എന്നീ ക്രമത്തിലാണ് 100 ദിവസം പൂർത്തിയാക്കിയ കുടുംബങ്ങൾ.
കോവിഡ് 19 സാഹചര്യത്തിൽ തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ് ധനസഹായമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ ബ്ലോക്ക് പഞ്ചായത്തിൽ മുന്നേറുകയാണ്.

 

date