Skip to main content

ജില്ലയില്‍ 454 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 240 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ 428 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 27 പേര്‍
രോഗബാധിതരായി ചികിത്സയില്‍ 3,154 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 42,935 പേര്‍

 

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 25) 454 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ 400 ന് മുകളില്‍ കോവിഡ് രോഗികള്‍ സ്ഥിരീകരിച്ച ദിവസമാണിന്ന്. ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത അനിവാര്യമായിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകളോടൊപ്പം രോഗം തടയുന്നതിനായി കൂട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും, അനാവശ്യമായി ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 428 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നതും ആശങ്കാ ജനകമാണ്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 27 പേര്‍ക്ക് ഉറവിടമറിയാതെയും 401 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 42,935 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. അതേ സമയം 240 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 4,537 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

 

 

നിരീക്ഷണത്തിലുള്ളത് 42,935 പേര്‍

 

 

42,935 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,154 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 290 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,761 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 1,846 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

 

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

 

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരികരിച്ചവര്‍

 

ആലിപ്പറമ്പ് - 8 പേര്‍
ആനക്കയം - 2
എ.ആര്‍.നഗര്‍ - 5
അരീക്കോട് - 7
ചാലിയാര്‍ - 3
ചേലേമ്പ്ര - 24
ചെറായ് - 1
ചെറുകുന്ന് - 1
ചോക്കാട് - 5
ചുങ്കത്തറ - 1
എടക്കര - 1
എടപ്പറ്റ - 3
എടപ്പാള്‍ - 1
എടരിക്കോട് - 4
എടവണ്ണ - 5
എടവണ്ണപ്പാറ - 1
ഏലംകുളം - 2
കാലടി - 2
കാളികാവ് - 3
കല്‍പ്പകഞ്ചേരി - 1
കരുളായ് - 8
കാവനൂര്‍ - 3
കീഴാറ്റൂര്‍ - 1
കീഴുപറമ്പ് - 2
കോഡൂര്‍ - 3
കൊണ്ടോട്ടി - 1
കൂട്ടിലങ്ങാടി - 2
കൂട്ടില്‍ - 1
കോട്ടക്കല്‍ - 21
കുറുവ - 2
കുറ്റിപ്പുറം - 1
കുഴിമണ്ണ - 1
മക്കരപ്പറമ്പ് - 1
മലപ്പുറം - 41
മമ്പാട് - 7
മംഗലം - 1
മഞ്ചേരി - 14
മങ്കട - 1
മാറാക്കര - 1
മൂര്‍ക്കനാട് - 1
മൊറയൂര്‍ - 1
മൂന്നിയൂര്‍ - 1
മുണ്ടേരി - 1
നന്നംമുക്ക് - 2
നറുകര - 1
നിലമ്പൂര്‍ - 2
നിറമരുതൂര്‍ - 2
ഊരകം - 4
ഒതുക്കുങ്ങല്‍ - 1
ഒഴൂര്‍ - 3
പളളിക്കല്‍ - 3
പാണ്ടിക്കാട് - 4
താനൂര്‍ - 1
പരപ്പനങ്ങാടി - 11
പറപ്പൂര്‍ - 3
പയ്യാവൂര്‍ - 2
പെരിന്തല്‍മണ്ണ - 28
പൂക്കോട്ടൂര്‍ - 3
പൊന്മുണ്ടം - 3
പൊന്നാനി - 5
പോത്തുകല്‍ - 1
പുലാമന്തോള്‍ - 1
പുല്‍പ്പറ്റ - 2
പുഴക്കാട്ടിരി - 5
രണ്ടത്താണി - 1
താനാളൂര്‍ - 8
താനൂര്‍ - 3
തവനൂര്‍ - 4
താഴെക്കോട് - 3
തേഞ്ഞിപ്പലം - 1
തെന്നല - 3
തിരുവാലി - 6
തൃക്കലങ്ങോട് - 6
തൃപ്രങ്ങോട് - 1
തിരൂര്‍ - 8
തിരൂരങ്ങാടി - 3
ഊര്‍ങ്ങാട്ടിരി - 1
വളാഞ്ചേരി - 1
വളവന്നൂര്‍ - 13
വളളിക്കുന്ന് - 1
വാണിയമ്പലം - 1
വട്ടംകുളം - 1
വാഴയൂര്‍ - 1
വഴിക്കടവ് - 2
വേങ്ങര - 10
വെട്ടം - 5
വെട്ടത്തൂര്‍ - 2
വണ്ടൂര്‍ - 22
സ്ഥലം ലഭ്യമല്ലാത്തത് - 11 പേര്‍

 

ഉറവിടമറിയാതെ രോഗബാധ സ്ഥിരികരിച്ചവര്‍

 

കോഡൂര്‍ - 1
കൂട്ടിലങ്ങാടി - 1
കുറുവ - 1
മലപ്പുറം - 1
പരപ്പനങ്ങാടി - 1
പെരിന്തല്‍മണ്ണ - 1
പെരുമണ്ണ - 1
പുറത്തൂര്‍ - 1
താനാളൂര്‍ - 1
താഴെക്കോട് - 1
വഴിക്കടവ് - 1
വണ്ടൂര്‍ - 1

 

രോഗബാധ സ്ഥിരികരിച്ച ആരോഗ്യപ്രവര്‍ത്തകര്‍

 

തിരൂര്‍ - 1
അരീക്കോട് - 1
ചേലേമ്പ്ര - 1
കോട്ടക്കല്‍ - 1
മഞ്ചേരി - 3
മൂത്തേടം - 1
പറപ്പൂര്‍ - 1
പെരിന്തല്‍മണ്ണ - 3
പൊന്നാനി - 1
താനൂര്‍ - 1
വയനാട് - 1

 

വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍

 

ആലിപ്പറമ്പ് - 1
എടവണ്ണ - 1
കാവനൂര്‍ - 1
കൂട്ടിലങ്ങാടി - 1
കുളപ്പളളി - 1
കുറ്റിപ്പുറം - 2
മംഗലം - 1
മേലാറ്റൂര്‍ - 1
നിലമ്പൂര്‍ - 1
ഊരകം - 1
ഒഴൂര്‍ - 1
പുലാമന്തോള്‍ - 3
പുല്‍പ്പറ്റ - 1
തിരൂര്‍ - 1
ഊര്‍ങ്ങാട്ടിരി - 1
വളളിക്കുന്ന് - 1
വെട്ടത്തൂര്‍ - 1

 

 

ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍

 

 

താനാളൂര്‍ - 1
വണ്ടൂര്‍ - 1
ചാലിയാര്‍ - 1
മഞ്ചേരി - 1
കോട്ടക്കല്‍ - 1
പരപ്പനങ്ങാടി - 1

date