Post Category
എഴംകുളം വല്യാങ്കുളം - മൂലയില്‍ ഭാഗം റോഡ് ഉദ്ഘാടനം ചെയ്തു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വല്യാങ്കുളം- മൂലയില്‍ ഭാഗം റോഡ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപാ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കി. റോഡിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രേഖാ ബാബു, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സലിം എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments