Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

 

കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 എന്നിവിടങ്ങളില്‍ 2020 ആഗസറ്റ് 26 മുതല്‍ 7 ദിവസത്തേക്കും പന്തളം നഗരസഭയിലെ വാര്‍ഡ് 10 ല്‍ ഉള്‍പ്പെട്ടിട്ടുള്ള കടയ്ക്കാട് മാര്‍ക്കറ്റ് പ്രദേശത്ത് 2020 ആഗസറ്റ് 29 മുതല്‍ 7 ദിവസത്തേക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

 

കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവായത്.

date