കുഞ്ഞുങ്ങള്‍ക്ക് സ്നേഹക്കൂടൊരുക്കാം
വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പിലാക്കുന്ന ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി വഴി കുട്ടികളെ പോറ്റി വളര്‍ത്തി സംരക്ഷിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുട്ടികളെ താത്ക്കാലികമായി സംരക്ഷിക്കുവാന്‍ സന്നദ്ധരായ ദമ്പതിമാര്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം്. പ്രതികൂല സാഹചര്യങ്ങള്‍ മൂലം സ്വകുടുംബങ്ങളില്‍ കഴിയുവാന്‍ സാധിക്കാത്ത കുട്ടികള്‍ക്കും ദീര്‍ഘകാലമായി ശിശു സംരക്ഷണ സ്ഥാപനങ്ങളിലും മറ്റും കഴിയുന്ന കുട്ടികള്‍ക്കും കുടുംബ ജീവിതാന്തരീക്ഷം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്നതാണ് ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി. കുട്ടികളെ സംരക്ഷിക്കുവാന്‍ സന്നദ്ധതയും പ്രാപ്തിയുമുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 08. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം.
വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ - 685608 ഫോണ്‍- 04862200108, 7025174038, 9744167198
- Log in to post comments