Skip to main content

പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കു   ലാപ്‌ടോപ്പ് വാങ്ങാന്‍ വായ്പ

 

 പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കു ഓണ്‍ലൈന്‍ പഠന സഹായത്തിനായി ലാപ്‌ടോപ്പ് വാങ്ങാന്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ വായ്പ അനുവദിക്കും. സ്‌കൂള്‍ തലം മുതല്‍ ബിരുദവിദ്യാര്‍ഥികള്‍ക്കു വായ്പ ലഭിക്കും.
 കൂടിയ ശേഷിയുള്ള ലാപ്‌ടോപ്പ് വേണ്ടിവരുന്ന പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് പരമാവധി ഒരുലക്ഷം രൂപവരെയും മറ്റ് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 50,000 രൂപയും ആറു ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ലാപ്‌ടോപ്പിന്റെ സ്‌പെസിഫിക്കേഷന്‍, ഇന്‍വോയ്‌സ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. 
 വായ്പാ തുക ഇന്‍വോയ്‌സിനെതിരേ തേഡ് പാര്‍ട്ടിയായി അനുവദിക്കും. 18 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കോ 55 വയസ് കവിയാത്ത രക്ഷാകര്‍ത്താക്കള്‍ക്കോ (സഹോദരങ്ങള്‍ ഉള്‍പ്പെടെ) അപേക്ഷിക്കാം. മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ വേണം. അപേക്ഷാ ഫോറം കോര്‍പറേഷന്റെ പൈനാവിലുള്ള ജില്ലാ ഓഫീസില്‍ നിന്നു രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ 30 രൂപ നിരക്കില്‍ ലഭിക്കും. ഫോണ്‍: 04862 232363, 232364
 

date