ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒ.പി. വിഭാഗം ഉദ്ഘാടനം ഇന്ന് (27)
ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗത്തിന്റെയും പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 27) ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ആരോഗ്യ- കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജടീച്ചര്‍ അധ്യക്ഷത വഹിക്കും, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്വാഗതമാശംസിക്കും. ആശുപത്രി വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
എംഎല്‍എമാരായ പി ജെ ജോസഫ്, എസ് രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍, മുന്‍ എംപി അഡ്വ. ജോയ്സ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി വി വര്‍ഗീസ് എന്നിവരും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും വിവിധ കക്ഷിനേതാക്കളും ആശുപത്രി വികസന സമിതിയംഗങ്ങളും ആരോഗ്യവകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
- Log in to post comments