Skip to main content

ലൈഫ് മിഷന്‍: അപേക്ഷാ തീയതി നീട്ടി

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവനരഹിതരായവര്‍ക്ക്  പുതിയ വീടുകള്‍ ലഭിക്കുന്നതിനായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചു. കോവിഡ് -19 സാഹചര്യത്തില്‍  സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  നിലനില്‍ക്കുന്നതിനാല്‍ അപേക്ഷകള്‍ സമര്‍പ്പിക്കുവാനും , വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുവാനും കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 2017ല്‍ ഇപ്പോള്‍ നിര്‍വഹണം നടത്തിക്കൊണ്ടിരിക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിനാണ് ആഗസ്റ്റ് 1 മുതല്‍  പുതിയ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്.  ജില്ലയില്‍, ഇതുവരെ ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തില്‍ 31552 ഉം ഭൂരഹിത ഭവന രഹിതരുടെ വിഭാഗത്തില്‍ 8635 ഉം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇനിയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ,കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരക്ക് ഒഴിവാക്കി, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തദ്ദേശ സ്ഥാപനതല ഹെല്‍പ്പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

date