Skip to main content

ലൈഫ് മിഷൻ : സെപ്തംബർ 9 വരെ അപേക്ഷിക്കാം

ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ ഗുണഭോക്താക്കൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി സെപ്തംബർ 9 വരെ നീട്ടി. ആഗസ്റ്റ് 26 വരെ തൃശൂർ ജില്ലയിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 50935 പേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഭൂമിയുള്ള ഭവനരഹിതർ എന്ന ഗണത്തിൽ 31330 പേരും ഭൂരഹിത ഭവന രഹിതർ എന്ന ഗണത്തിൽ 19605 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള അപേക്ഷകളുടെ കണക്ക് ഇപ്രകാരമാണ്.
ഭൂമിയുള്ള ഭവനരഹിതർ: ഗ്രാമപഞ്ചായത്ത് - 28974, നഗരസഭകൾ - 1731, തൃശൂർ കോർപ്പറേഷൻ - 625.
ഭൂരഹിത ഭവനരഹിതർ: ഗ്രാമപഞ്ചായത്ത് - 14270, നഗരസഭകൾ - 2957, തൃശൂർ കോർപ്പറേഷൻ -2378.

date