Skip to main content

കോട്ടക്കല്‍ മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് 2.46 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

 

എടയൂര്‍, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകളിലായുള്ള അത്തിപ്പറ്റ-പുറമണ്ണൂര്‍-കൊടുമുടി റോഡ് നവീകരണത്തിന് 2.46 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഉത്തരവിലുള്ള 20 റോഡുകളുടെ പട്ടികയിലാണ് ഈ റോഡും ഉള്‍പ്പെട്ടിട്ടുള്ളത്. 3.75 മീറ്റര്‍ വീതിയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കുകള്‍ ഉള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികളാണ് നടത്തുക. ആകെ 3.45 കിലോമീറ്റര്‍ ദൂരമാണ് പദ്ധയിലുള്‍പ്പെടുത്തി നവീകരിക്കുന്നത്.
 

date