Skip to main content

ലാന്‍ഡ് ട്രൈബ്യൂണല്‍ കേസുകളുടെ ഹിയറിങ് പുനരാരംഭിച്ചു

 

ജില്ലയില്‍ നിര്‍ത്തിവച്ചിരുന്ന ലാന്‍ഡ് ട്രൈബ്യൂണല്‍ കേസുകളുടെ ഹിയറിങ് പുനരാരംഭിച്ചു. ജില്ലയിലെ എല്ലാ ലാന്‍ഡ് ട്രൈബ്യൂണുകളിലും കലക്ടറേറ്റിലെ ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണലിലുമാണ്  പുനരാരംഭിച്ചത്. ലാന്‍ഡ് ട്രൈബ്യൂണല്‍ കേസുകളുടെ ഹിയറിങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  നടത്തുന്നതിന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹിയറിങ് പുനരാരംഭിച്ചത്. ഫയല്‍ നമ്പര്‍ സഹിതം ഓഫീസില്‍ വിളിച്ച് ഉറപ്പ് വരുത്തി നിയന്ത്രണങ്ങള്‍ പാലിച്ച് ഹിയറിങിന് ഹാജരാകണമെന്ന് ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) അറിയിച്ചു.
 

date