പള്ളിക്കലിലും പുഴക്കാട്ടിരിയിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 'പൊതുകുളങ്ങളില്‍ മത്സ്യകൃഷി' പദ്ധതിയുടെ ഭാഗമായി പള്ളിക്കല്‍, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുകളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പള്ളിക്കല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കാട്ടുകുളത്തിലും 22-ാം വാര്‍ഡിലെ വളയംകുളത്തിലുമാണ് പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുനയുടെ നേതൃത്വത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പുഴക്കാട്ടിരി പഞ്ചായത്തിലെ 10 പൊതുകുളങ്ങളിലായി അയ്യായിരം മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ശുദ്ധജല മത്സ്യകൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയറാം 16ാം വാര്‍ഡിലെ കളത്തില്‍പാറ കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നിര്‍വഹിച്ചു. പരപ്പനങ്ങാടി ഉള്ളണം മത്സ്യ ഫാമില്‍ നിന്നാണ് മത്സ്യ കുഞ്ഞുങ്ങളെ എത്തിച്ചത്. കട്‌ല, രോഹൂ, കാര്‍പ്പ് തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നത്. പള്ളിക്കലില്‍ വാര്‍ഡ് അംഗങ്ങളായ ടി.ഷാജു, എം.ഖാലിദ്, ടി.കെ സാജിത, യു. രാമന്‍, കുളം സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവരും പുഴക്കാട്ടിരിയില്‍ മെമ്പര്‍ ഇ മുഹമ്മദ് ഫസലുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
- Log in to post comments