Skip to main content

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഒഴിവ്

 

മലപ്പുറം ഗവ.കോളജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ഡോക്ടര്‍, സ്റ്റാഫ് നഴ്സ് ഗ്രേഡ് ടു, ലാബ് ടെക്നീഷ്യന്‍ തസ്തികകളിലാണ് നിയമനം.  ഡോക്ടര്‍ തസ്തികയിലേക്ക്  എം.ബി.ബി.എസ് ബിരുദവും മെഡിക്കല്‍ രജിസ്ട്രേഷനും സ്റ്റാഫ് നഴ്സ് ഗ്രേഡ് ടു ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എം, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ലാബ് ടെക്നീഷ്യന് ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം  ഓഗസ്റ്റ് 27 വൈകീട്ട് നാലിനകം  lsth...@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ  നല്‍കണം. ഫോണ്‍: 0483: 2734866. 
 

date