Skip to main content

ജില്ലയില്‍ 352 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 254 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ 339 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 22 പേര്‍
രോഗബാധിതരായി ചികിത്സയില്‍ 2,432 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 44,577 പേര്‍

 

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 26) 352 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 300 ന് മുകളിലാണ്. 339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 22 പേര്‍ക്ക് ഉറവിടമറിയാതെയും 317 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും രോഗ വ്യാപനം തടയുന്നതിന് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഒമ്പത് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 44,577 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. അതേ സമയം 254 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 4,789 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

 

നിരീക്ഷണത്തിലുള്ളത് 44,577 പേര്‍

 

44,577 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,432 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 258 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 2,174 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച സാമ്പിളുകളില്‍ 1,754 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

 ഇന്ന് (ഓഗസ്റ്റ് 26) കോവിഡ് സ്ഥിരികരിച്ചവരുടെ വിശദാംശങ്ങള്‍

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരികരിച്ചവര്‍

 

എ.ആര്‍.നഗര്‍ 2, ആലിപ്പറമ്പ 1, ആനക്കയം 6, അങ്ങാടിപ്പുറം 6, ആതവനാട് 2, ചാലിയാര്‍ 2, ചേലേമ്പ്ര 10, ചോക്കാട് 9, ചുങ്കത്തറ 1, ഏടക്കര 2, എടപ്പാള്‍ 5, എടരിക്കോട് 1, എടവണ്ണ 1, കാളികാവ് 5, കല്‍പ്പകഞ്ചേരി 5, കണ്ണമംഗലം 2, കരുവാക്കുണ്ട് 2, കാവനൂര്‍ 2, കോഡൂര്‍ 1, കൊണ്ടോട്ടി 3, കൂട്ടിലങ്ങാടി 5, കോട്ടക്കല്‍ 1, കുറുവ 5, കുറ്റിപ്പുറം 2, കുഴിമണ്ണ 4, മലപ്പുറം 14, മമ്പാട് 4, മംഗലം 2, മഞ്ചേരി 22, മങ്കട 1, മാറാക്കര 13, മാറഞ്ചേരി 1, മൂന്നിയൂര്‍ 1, മൂര്‍ക്കനാട് 1, മൊറയൂര്‍ 1, മുതുവല്ലൂര്‍ 5, നന്നമ്പ്ര 1, നിലമ്പൂര്‍ 6, നിറമരുതൂര്‍ 5, ഊരകം 12, ഒതുക്കുങ്ങല്‍ 1, ഒഴൂര്‍ 1, പാണ്ടിക്കാട് 1, പരപ്പനങ്ങാടി 1, പറപ്പൂര്‍ 1, പെരിന്തല്‍മണ്ണ 4, പെരുമണ്ണ ക്ലാരി 2, പെരുവളളൂര്‍ 7, പൊന്മുണ്ടം 1, പൂക്കോട്ടൂര്‍ 3, പോത്തുകല്‍ 1, പുലാമന്തോള്‍ 2, പുളിക്കല്‍ 2, പുല്‍പ്പറ്റ 1, പുറത്തൂര്‍ 1, പുഴക്കാട്ടിരി 5, താനാളൂര്‍ 1, താനൂര്‍ 6, തലക്കാട് 1, താഴെക്കോട് 1, തെന്നല 1, തിരുന്നാവായ 3, തിരുവാലി 2, തൃക്കലങ്ങോട് 4, തുവ്വൂര്‍ 6, തിരൂരങ്ങാടി 6, ഊര്‍ങ്ങാട്ടിരി 1, വളാഞ്ചേരി 1, വളവന്നൂര്‍ 1, വളളിക്കുന്ന് 2, വട്ടംകുളം 3, വാഴയൂര്‍ 6, വേങ്ങര 5, വെട്ടത്തൂര് 5, വെട്ടം 2, വണ്ടൂര്‍ 8, അല്ലനല്ലൂര്‍ 1, ചേളാരി 2, ചേറൂര്‍ 2, ഏലത്തൂര്‍ 1, എലഞ്ഞിക്കല്‍ 1, കാപ്പില്‍ 1, കാരാട് 1, കരക്കുന്ന് 1, തിരുവളളൂര്‍ 1, വടകര 1, വെളിമുക്ക് 1, സ്ഥലം ലഭ്യമല്ലാത്തവര്‍ 31.

 

ഉറവിടമറിയാതെ രോഗബാധ സ്ഥിരികരിച്ചവര്‍

 

ആലിപ്പറമ്പ 1, ഏലംകുളം 1, കണ്ണമംഗലം 1, കോട്ടക്കല്‍ 1, മഞ്ചേരി 1, പെരിന്തല്‍മണ്ണ 1, പൊന്നാനി 1, പുലാമന്തോള്‍ 1, താനാളൂര്‍ 1, തിരുവാലി 1, തിരൂരങ്ങാടി 1, വേങ്ങര 1, വെട്ടം 1, വണ്ടൂര്‍ 1, സ്ഥലം ലഭ്യമല്ലാത്തത് 1.

 

രോഗബാധ സ്ഥിരികരിച്ച ആരോഗ്യപ്രവര്‍ത്തകര്‍

ആലംങ്കോട് 1, എടക്കര 2, മഞ്ചേരി 2, തിരൂര്‍ 1, വഴിക്കടവ് 1.

വിദേശത്ത് നിന്ന് വന്നവര്‍

അരീക്കോട് 1, എടരിക്കോട് 1, എടവണ്ണ 2, കാളികാവ് 1, കാവനൂര്‍ 1, മലപ്പുറം 1, പുല്‍പ്പറ്റ 1, താനൂര്‍ 1.

ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍

മലപ്പുറം 1, നന്നമ്പ്ര 1, തെന്നല 1,  സ്ഥലം ലഭ്യമല്ലാത്തത് 1.

 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

 

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

date