Skip to main content

പഴം-പച്ചക്കറി വിപണിക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും

 

ഓണവിപണി ലക്ഷ്യമിട്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വി.എഫ്.സി.കെ/ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ സഹകരണത്തോടെ 'ഓണം വിപണി-2020' എന്നപേരില്‍ സംഘടിപ്പിക്കുന്ന പഴം-പച്ചക്കറി വിപണികള്‍ക്ക് ജില്ലയില്‍ ഇന്ന്( ഓഗസ്റ്റ് 27) മുതല്‍ തുടക്കമാകും. ജില്ലയിലെ പഞ്ചായത്ത്  മുനിസിപ്പല്‍ ഏരിയകളിലുമായി 120 ഓണവിപണികളാണ് ഇത്തവണ ഒരുക്കിയിട്ടുളളത്. ജില്ലയില്‍ നാല് ദിവസങ്ങളിലായി നടത്തുന്ന വിപണിയില്‍ പ്രാദേശിക കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിച്ച് മാര്‍ക്കറ്റ് വിലയേക്കാള്‍ 30 ശതമാനം വിലക്കുറച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങളും വിപണിയിലൂടെ ഉറപ്പാക്കുന്നു. കോവിഡ്-19 സാഹചര്യത്തില്‍ ജനസമ്പര്‍ക്കം പരമാവധി ഓഴിവാക്കുന്നതിനായി പഴം, പച്ചക്കറികള്‍ 'കിറ്റു'കളാക്കി വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനുളള സംവിധാനം കൃഷിഭവനുകളില്‍ ഒരുക്കിയിട്ടുണ്ട്. കര്‍ഷകരും ഉപഭോക്താക്കളും അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ടി ഗീത അറിയിച്ചു.
 

date