Post Category
പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പ്: ജില്ലാതലത്തിൽ സ്‌ക്വാഡ് രൂപീകരിച്ചു
ആലപ്പുഴ: ഓണക്കാലത്ത് പൊതുവിപണിയിലെ ആവശ്യസാധനങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പ് എന്നിവയും റേഷൻ സാധനങ്ങളുടെ മറിച്ച് വിൽപ്പനയും തടയുന്നതിനായി ജില്ലയിലെ റേഷൻ ചില്ലറ വ്യാപര ഡിപ്പോകളിലും പൊതുവിപണയിലെ വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നതിന് ജില്ലാതലത്തിൽ സ്‌ക്വാഡ് രൂപീകരിച്ചു. പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും സ്ക്വാഡ് പ്രവര്‍ത്തിക്കും. പൊതുവിപണയിലെ അമിതവില, സാധനങ്ങളുടെദൗർലഭ്യം, നിയമവിരുദ്ധമായ പ്രവണതകൾ ഇവ സംബന്ധിച്ച പൊതുജനങ്ങൾക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. താലൂക്ക് സപ്ലൈ ഓഫീസർ ചേർത്തല-9188527357, അമ്പലപ്പുഴ :9188527356, കുട്ടനാട് 9188527355, കാർത്തികപ്പളളി :9188527352, മാവേലിക്കര :9188527353,ചെങ്ങന്നൂർ :9188527354.
date
- Log in to post comments