Skip to main content

അങ്കണവാടി ടീച്ചര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

 

പൊന്നാനി നഗരസഭയിലെ വിവിധ അങ്കണവാടികളില്‍ ദീര്‍ഘകാലം ജോലി ചെയ്ത ടീച്ചര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി. ഐ.സി.ഡി.എസ്  പൊന്നാനി അഡീഷണല്‍ പ്രൊജക്ടിന് കീഴിലുള്ള  അങ്കണവാടി പ്രവര്‍ത്തകര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. രമണി, ഗീത, സതി, പത്മിനി, പ്രേമാവതി, കാര്‍ത്ത്യായിനി തുടങ്ങിയ ആറ് പേരാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ചടങ്ങില്‍ നഗരസഭാ ചെയര്‍മാര്‍ സി.പി മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തകരെ അനുമോദിച്ചു.  പൊന്നാനി നഗരസഭാ കൗണ്‍സില്‍ പൊന്നാടയും ഉപഹാരവും നല്‍കി. ഐ.സി.ഡി.എസിന്റെ ഉപഹാരവും അങ്കണവാടി ജീവനക്കാരുടെ സ്വര്‍ണനാണയവും ഓണക്കാേടിയും ചടങ്ങില്‍ കൈമാറി. നഗരസഭാ ഓഫീസില്‍ നടന്ന ചടങ്ങില്‍ സി.ഡി.പി.ഒ എം.പി സമീന അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ശീതള്‍, വിനിത, പ്രൊജക്ട് ലീഡര്‍ പ്രേമകുമാരി, സെക്ടര്‍ ലീഡര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date