Skip to main content

സ്‌കോളര്‍ഷിപ്പിനും പഠനമുറിക്കും അപേക്ഷിക്കാം

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ്, പഠന മുറി നിര്‍മാണം എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്, മെഡിക്കല്‍, ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്‌നിക് എന്നീ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിനും എട്ട് മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് പഠന മുറി നിര്‍മാണത്തിനും അപേക്ഷിക്കാം. അപേക്ഷാ ഫോമുംവിശദ വിവരങ്ങളും പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഒഫീസില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്തംബര്‍ 11.
 

date