Post Category
വാഹന സംബന്ധമായ അപേക്ഷകൾ സ്കാൻ ചെയ്ത് സമർപ്പിക്കണം
വാഹന സംബന്ധമായ എല്ലാ സേവനങ്ങൾക്കും പൂർണമായും പരിവാഹൻ സോഫ്റ്റ്‌വെയർ മുഖേന അപേക്ഷ സമർപ്പിക്കണം എന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്. വാഹനങ്ങളുടെ മേൽവിലാസം മാറ്റൽ, ഫിനാൻസ് സംബന്ധമായ വിഷയങ്ങൾ, പെർമിറ്റ്, മറ്റ് അപേക്ഷകൾ തുടങ്ങിയവ സമർപ്പിക്കുമ്പോൾ അപേക്ഷയോടൊപ്പം ഉള്ള എല്ലാ രേഖകളും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം എന്ന് ആലപ്പുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.സ്കാൻ ചെയ്യാതെ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടും. ഇത്തരം അപേക്ഷകളിൽ മേലുള്ള സേവനങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുമെന്നും ആർടിഒ അറിയിച്ചു. ഈ വ്യവസ്ഥ സെപ്റ്റംബർ ഒന്നു മുതൽ പൂർണമായും പ്രാബല്യത്തിൽ വരുമെന്നും ആർടിഒ പറഞ്ഞു.
date
- Log in to post comments