Post Category
ബി.ടെക് എന്‍.ആര്‍.ഐ –സീറ്റിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുളളഒക്ത കൃത്യമായ രേഖകള്‍ സഹിതം കോളജില്‍ എത്തിചേരണം. വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. www.cea.ac.in അല്ലെങ്കില്‍ 04734 - 231995 എന്ന നമ്പരില്‍ ബന്ധപ്പെടുക.
date
- Log in to post comments